കുഞ്ഞാലിക്കുട്ടിക്കെതിരെ മീനാക്ഷി തമ്പാന്‍ മൊഴി നല്‍കി
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ തനിക്കെതിരെയുള്ള അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് മൂന്നു തവണ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായി മീനാക്ഷി തമ്പാന്‍ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി.
ഐസ്ക്രീം കേസില്‍ അന്വേഷണം നടത്തുന്നതിന് നിയമസഭ നിയോഗിച്ചിരുന്ന സമിതിയുടെ അധ്യക്ഷയെന്ന നിലയിലാണ് മീനാക്ഷി തമ്പാന്‍ കോടതിയില്‍ ഹാജരായത്. കേസില്‍ കോടതി നേരിട്ട് തെളിവെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് മീനാക്ഷി തമ്പാനെ വിസ്തരിച്ചത്.
കേസില്‍ അജിതയെ ഫിബ്രവരി 29ന് വിസ്തരിക്കും.












Click it and Unblock the Notifications