Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി: നിയമനിര്‍മാണത്തിന് സാധ്യത തേടും

തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറികളെ ചൂതാട്ടമായി പ്രഖ്യാപിച്ച് നിരോധിച്ചുകൊണ്ട് സംസ്ഥാന ലോട്ടറി നിലനിര്‍ത്താന്‍ നിയമനിര്‍മാണം നടത്തുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിന് സര്‍ക്കാര്‍ പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും നടപടികള്‍ പൂര്‍ത്തിയാക്കാനും നിയമവകുപ്പിനെ ചുമതലപ്പെടുത്തിയതായി ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു.

സര്‍ക്കാര്‍ ലോട്ടറി പേപ്പറി ലോട്ടറിയായതിനാല്‍ അത് പുന:സ്ഥാപിക്കുമ്പോള്‍ അന്യസംസ്ഥാന ലോട്ടറികളും അനുവദിക്കേണ്ടിവരും. എന്നാല്‍ പേപ്പര്‍ ലോട്ടറികള്‍ക്ക് വന്‍നികുതി ചുമത്തി ഇവയുടെ വില്പന നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കും. ലോട്ടറി വകുപ്പും ഈ നികുതി നല്‍കും. ലോട്ടറിക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനത്തെയായിരിക്കും മാതൃകയാക്കുന്നത്.

ലോട്ടറിയുടെ നടത്തിപ്പും നിരോധനവും സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാനത്തിന് അധികാരം നല്‍കുന്ന തരത്തില്‍ കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി കേന്ദ്രത്തിന് അയച്ചുകൊടുക്കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ലോട്ടറി കേന്ദ്രവിഷയമായതിനാല്‍ ഇക്കാര്യത്തിലുള്ള നിയമഭേദഗതിക്ക് പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂ.

സംസ്ഥാന ലോട്ടറി പുന:സ്ഥാപിച്ചുകൊണ്ട് ഓണ്‍ലൈന്‍ ലോട്ടറിയും അന്യസംസ്ഥാന ലോട്ടറിയും നിരോധിക്കുന്നതിന് നിയമം കൊണ്ടുവരുന്നതു സംബന്ധിച്ച് ധാരണയായതായി പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ യോഗത്തിന് ശേഷം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+