നീലനെതിരെ കള്ളക്കേസെന്ന് വാദം
തിരുവനന്തപുരം: നളിനി നെറ്റോയെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചതു മൂലം അവര്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ പീഡനക്കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്ന നീലന്റെ അഭിഭാഷകന്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ശ്രീകലാ സുരേഷ് മുമ്പാകെ ബോധിപ്പിച്ചു.
നളിനി നെറ്റോ നീലലോഹിതദാസന്‍ നാടാരുടെ ക്യാബിനില്‍ കാത്തിരിക്കുകയായിരുന്നെന്ന യാഥാര്‍ത്ഥ്യം തന്നെ നീലന്‍ അവരെ വിളിച്ചുവരുത്തിയതല്ലെന്നു തെളിയിക്കുന്നു.
1999 ഡിസംബര്‍ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് വാദിഭാഗം പറഞ്ഞിരിക്കുന്നതെങ്കിലും 2000 ഫെബ്രവരി ഒന്‍പതിനാണ് പരാതി നല്‍കിയത്. ഇത്തരമൊരു സംഭവം നടന്നിരുന്നെങ്കില്‍ നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരുന്ന ആ സമയത്ത് നളിനി നെറ്റോ സ്പീക്കര്‍ക്കോ എംഎല്‍എമാര്‍ക്കോ പരാതി നല്‍കിയേനെ. ജോലിയില്‍ വീഴ്ച വരുത്തിയതിന് നളിനി നെറ്റോയെ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ സ്ഥാനത്തു നിന്നും മാറ്റാന്‍ തീരുമാനിച്ചത് ഫെബ്രവരി ഒന്‍പതിനാണ്. അന്നുതന്നെയാണ് അവര്‍ പരാതി നല്‍കിയതെന്നും നീലന്റെ വക്കീല്‍ ബോധിപ്പിച്ചു.
സംഭവത്തെ പറ്റി നളിനി നല്‍കിയ പരാതി മുഖ്യമന്ത്രി ക്യാബിനറ്റില്‍ വയ്ക്കുകയും നീലന്റെ മറുപടി കിട്ടിയശേഷം ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ക്യാബിനറ്റിന്റെയോ മുഖ്യമന്ത്രിയുടെയോ അംഗീകാരമില്ലാതെ ചീഫ് സെക്രട്ടറി ഫോട്ടോകോപ്പി തരപ്പെടുത്തി നളിനിക്കുവേണ്ടി കൃത്രിമമായി കേസ് രജിസ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും പ്രതിഭാഗം വക്കീര്‍ പറഞ്ഞു.












Click it and Unblock the Notifications