കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്ലൈകോ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത ഇ-ടെണ്ടറിംഗ് സംവിധാനം ഫിബ്രവരി അവസാനത്തോടെ നടപ്പാക്കുന്നു. ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശാണ് ഇക്കാര്യം അറിയിച്ചത്. ടെണ്ടര്‍ വിസാര്‍ഡ് എന്ന ഈ സംവിധാനം ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെന്‍ണ്ടറിനായുള്ള പരസ്യം മുതല്‍ സാധനങ്ങള്‍ സ്വീകരിച്ച് പണം നല്‍കുന്നതുവരെ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ചെയ്യും. രഹസ്യസ്വഭാവം ഉറപ്പാക്കിക്കൊണ്ടായിരിക്കും ഇത്. ഇടനിലക്കാരം ഒഴിവാക്കാനും ഉല്‍പാദകര്‍ക്കും കര്‍ഷകര്‍ക്കും കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ വാങ്ങാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

സപ്ലൈകോയുടെ ഡിപ്പോകളും കേന്ദ്ര ഓഫീസും മേഖലാ, താലൂക്ക് ഓഫീസുകളും കമ്പ്യൂട്ടര്‍ വഴി ബന്ധിപ്പിക്കും. കര്‍ണാടക സംസ്ഥാന ഇലക്ട്രോണിക്സ് വികസന കോര്‍പ്പറേഷ (കിയോണിക്സ്)നാണ് പ്രതിമാസം ഒന്നരലക്ഷം രൂപ സര്‍വീസ് ഇനത്തില്‍ ഇതിനാവശ്യമായ സോഫ്റ്റ്വെയര്‍ നല്‍കിയത്. നല്‍കും. ഒരു വര്‍ഷത്തേക്കാണ് കരാര്‍ അടിസ്ഥാനത്തിലാണ് പദ്ധതി.

മാര്‍ച്ച് അവസാനത്തോടെ റേഷന്‍ കടകളിലൂടെ പലവ്യഞ്ജനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X