സുനാമി: ടൂറിസം മേഖലയില്‍ 69 ലക്ഷത്തിന്റെ നഷ്ടം
തിരുവനന്തപുരം: സുനാമി ദുരന്തത്തെ തുടര്‍ന്ന് ടൂറിസം മേഖലയില്‍ സര്‍ക്കാരിന് 69 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ടൂറിസം മന്ത്രി കെ. സി. വേണുഗോപാല്‍ നിയമസഭയില്‍ അറിയിച്ചു.
440 വിദേശികളാണ് കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കിയത്. എങ്കിലും സുനാമി ദുരന്തത്തെ തുടര്‍ന്ന് മറ്റ് പല രാജ്യങ്ങളും സന്ദര്‍ശിക്കാനിരുന്നവര്‍ ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നതിനാല്‍ ആത്യന്തികമായി നഷ്ടമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
നടപ്പുസാമ്പത്തികവര്‍ഷം 6700 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഒരു ജില്ലയില്‍ ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ വികസിപ്പിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.
പണി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത യാത്രി നിവാസുകള്‍ ഉടന്‍ തുറയ്ക്കും. ഇക്കോ ടൂറിസം പദ്ധതികളില്‍ തദ്ദേശവാസികളെയും ഉള്‍പ്പെടുത്തും- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications