വല്ലാര്‍പ്പാടം: അന്തിമ കരാര്‍രേഖ അംഗീകരിച്ചു
കൊച്ചി: വല്ലാര്‍പ്പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിന്റെ അന്തിമ കരാര്‍ രേഖ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റും ദുബായ് പോര്‍ട്സ് ഇന്റര്‍നാഷണലും അംഗീകരിച്ചു.
വല്ലാര്‍പ്പാടം പദ്ധതിയുടെ ശിലാസ്ഥാപനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഈ മാസം തന്നെ എത്തുമെന്ന് അറിയിച്ചതിനാല്‍ ഫിബ്രവരി ഏഴിന് കൊച്ചിയില്‍ നടത്താനിരുന്ന കരാര്‍ കൈമാറ്റ ചടങ്ങ് വേണ്ടെന്നുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഫിബ്രവരി 14നും 20നും ഇടയിലായിരിക്കും പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ കരാര്‍ കൈമാറ്റവും ശിലാസ്ഥാപനവും നടത്തും.
അന്തിമകരാറില്‍ നിയമപരിശോധനക്കു ശേഷം വരുത്തിയ മാറ്റങ്ങള്‍ ദുബായ് പോര്‍ട്സ് ഇന്റര്‍നാഷണല്‍ പ്രതിനിധികളും പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസും പരിശോധിച്ച് അംഗീകാരം നല്‍കി. ഫിബ്രവരി ഒന്ന് തിങ്കളാഴ്ച ചര്‍ച്ചകള്‍ക്കായി ദുബായ് പോര്‍ട്സ് പ്രതിനിധികള്‍ കൊച്ചിയിലെത്തിയിരുന്നു.












Click it and Unblock the Notifications