സാര്‍ക് ഉച്ചകോടി റദ്ദാക്കി
ഇസ്ലാമാബാദ്: ധാക്കയില്‍ നടക്കാനിരുന്ന സാര്‍ക്ക് സമ്മേളനം റദ്ദാക്കിയതായി ഉച്ചകോടിയുടെ ചെയര്‍മാന്‍ പാകിസ്ഥാനിലറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കാത്തതു കാരണമാണ് സമ്മേളനം റദ്ദാക്കിയത്.
നേപ്പാള്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തീരുമാനിച്ചിരുന്നു.
സാര്‍ക്ക് ഉച്ചകോടിയില്‍ അംഗങ്ങളായ ഏഴ് രാജ്യങ്ങളുടെയും തലവന്‍മാര്‍ പങ്കെടുക്കണമെന്ന് വ്യവസ്ഥയുണ്ട്.












Click it and Unblock the Notifications