Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു

പനാജി: ഗോവയില്‍ നാടകീയമായ രാഷ്ട്രീയസംഭവങ്ങള്‍ക്കൊടുവില്‍ പ്രതാപ് സിങ് റാണെയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഫെബ്രവരി രണ്ട് ബുധനാഴ്ച നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഗവര്‍ണര്‍ എസ്.സി ജാമിര്‍ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് റാണെ മന്ത്രിസഭ അധികാരമേറ്റത്. രാത്രി പതിനൊന്നരയ്ക്ക് രാജ്ഭവനില്‍ വച്ചു നടത്തിയ സത്യപ്രതിജ്ഞാചടങ്ങില്‍ റാണെയും ഉപമുഖ്യമന്ത്രിയായി ഫിലിപ് നേരി റോഡ്രിഗ്സും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. റാണെ നാലാംതവണയാണ് ഗോവ മുഖ്യമന്ത്രിയാകുന്നത്.

വിശ്വാസവോട്ടിനു ഭരണഘടനാവിരുദ്ധമായ മാര്‍ഗം അവലംബിച്ചുവെന്ന കാരണം പറഞ്ഞാണ് മനൊഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ ഗവര്‍ണര്‍ പുറത്താക്കിയത്. പരീക്കര്‍ പുറത്തായ ഉടന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യമായ സംയുക്ത നിയമസഭാ പാര്‍ട്ടി തങ്ങള്‍ക്ക് 19 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു കാണിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയായിരുന്നു.

ഇതിനിടെ ഗോവ പ്രശ്നത്തിലിടപെടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധികള്‍ ഫെബ്രവരി മൂന്ന് വ്യാഴാഴ്ച രാഷ്ട്രപതിയെ കാണുമെന്ന് ബിജെപി അധ്യക്ഷന്‍ എല്‍.കെ അദ്വാനി അറിയിച്ചു. ഗോവയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+