ഗോധ്ര: നരേന്ദ്രമോഡിക്കെതിരായി മൊഴി നല്‍കി
അഹമ്മദാബാദ്: ഗുജറാത്തിലെ സാമുദായിക കലാപങ്ങള്‍ക്കു പിന്നില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണെന്ന് കൊല്ലപ്പെട്ട മുന്‍മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ പിതാവ് വിത്തല്‍ പാണ്ഡ്യ സബര്‍മതി എക്സ്പ്രസ് തീവണ്ടിക്കു തീവച്ച സംഭവത്തെ കുറിച്ചന്വേഷിക്കുന്ന ഗോധ്ര കമ്മീഷനു മുന്‍പാകെ മൊഴി നല്‍കി.
കലാപം നടക്കുന്ന സമയത്ത് റവന്യൂവകുപ്പുമന്ത്രിയായിരുന്ന ഹരേന്‍ 2002 ഫെബ്രവരി 27ന് മോഡി ബിജെപി പ്രവര്‍ത്തകരുടെ യോഗം വിളിച്ചുകൂട്ടിയെന്നും പൊലീസുകാര്‍ക്ക് കര്‍സേവാപ്രവര്‍ത്തരോട് സൗമ്യമായി പെരുമാറാന്‍ നിര്‍ദേശം നല്‍കിയാതായും വെളിപ്പെടുത്തിയതായി വിത്തല്‍ പാണ്ഡെ പറഞ്ഞു.
ആദ്യമായാണ് ഒരു മുഖ്യമന്ത്രി സാമുദായിക കലാപങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായി കാണുന്നതെന്നും ഹരേന്‍ അഭിപ്രായപ്പെട്ടതായി വിത്തല്‍ പാണ്ഡെ അറിയിച്ചു.












Click it and Unblock the Notifications