ജയേന്ദ്രയുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതു മാറ്റി
ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി രണ്ടുകേസുകളിലായി ഹൈക്കോടതിയിലും സെഷന്‍സ് കോടതിയിലും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് ഫെബ്രവരി 11ലേക്കു മാറ്റി.
മഠത്തിലെ കണക്കുകളില്‍ തിരിമറിയുണ്ടെന്നാരോപിച്ച് തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നു കാണിച്ചാണ് ജയേന്ദ്ര ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ മഠാധിപതിക്കെതിരെയുള്ള അന്വേഷണം ഒരു പ്രധാനഘട്ടത്തിലാണെന്നും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നും തമിഴ്നാട് പബ്ലിക്പ്രാസിക്യൂട്ടര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് 11ലേക്കു മാറ്റിയത്.
തിരുക്കൊട്ടിയൂര്‍ മാധവനെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ജയേന്ദ്ര സമര്‍പ്പിച്ച ഹര്‍ജിയാണ് ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫെബ്രവരി 11ലേക്കു മാറ്റിയത്. അതുവരെ ഈ കേസില്‍ മഠാധിപതിയെ അറസ്റു ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications