സുന്ദരേശയ്യരുടെ ഹര്‍ജി കോടതി സ്വീകരിച്ചു
ചെന്നൈ: തനിക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തതിനെതിരെ കാഞ്ചി മഠം മാനേജര്‍ സുന്ദരേശയ്യര്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയിന്മേല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തമിഴ്നാട് സര്‍ക്കാരിനു നോട്ടീസയച്ചു. ഈ കേസ് നാലാഴ്ചക്കു നീട്ടി വച്ച് കോടതി ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.
തനിക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തത് നീതിക്കു നിരക്കാത്തതാണെന്നും നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ സുന്ദരേശയ്യര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗുണ്ടാനിയമപ്രകാരം കേസുള്ളതു കൊണ്ട് നേരത്തെ സുന്ദരേശയ്യര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളിക്കളഞ്ഞിരുന്നു.












Click it and Unblock the Notifications