തെരഞ്ഞെടുപ്പ്: സ്ഫോടനത്തില്‍ ഏഴു പൊലീസുകാര്‍ മരിച്ചു
ദില്ലി: ഹരിയാനയിലെയും ബീഹാര്‍, ജാക്ഖണ്ഡ് എന്നിവിടങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിന് തൊട്ടുമുന്‍പായി ജാര്‍ഖണ്ഡിലെ പലമു ജില്ലിയല്‍ ഫെബ്രവരി മൂന്ന് വ്യാഴാഴ്ച രാവിലെ നക്സലൈറ്റുകള്‍ വച്ചിരുന്ന കുഴിബോംബു പൊട്ടി ഏഴു പൊലീസുകാര്‍ മരിച്ചു. പലമുവിലെ സര്‍ശിവ ഗ്രാമത്തിലേക്ക് പോളിംഗ് സാമഗ്രികളുമായി പോയവര്‍ക്ക് അകമ്പടിയായി പോയി തിരിച്ചുവരുന്ന വഴിക്കാണ് പൊലീസുകാര്‍ കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് വോട്ടെടുപ്പു നടക്കുന്ന എല്ലാ സ്ഥലത്തും കര്‍ശനമായ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബീഹാറില്‍ വോട്ടെടുപ്പുകേന്ദ്രങ്ങള്‍ കയ്യേറുന്നവരെ വെടിവയ്ക്കാനുള്ള ഉത്തരവു നല്‍കിയിട്ടുണ്ട്.
ഹരിയാനയില്‍ 90ഉം ബീഹാറില്‍ 64ഉം ജാര്‍ഖണ്ഡില്‍ 24ഉം നിയമസഭാസീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.












Click it and Unblock the Notifications