കെഎസ്ആര്‍ടിസി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഫാസ്റ്, സൂപ്പര്‍ ഫാസ്റ് ബസ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി എന്‍.ശക്തന്‍ നിയമസഭയില്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ടിക്കറ്റ് അനുവദിക്കുന്ന കാര്യം പരിഗണനയിലിലാണെന്നും മന്ത്രി പറഞ്ഞു.
ഓര്‍ഡിനറി ബസുകളുടെ നിരക്കുകള്‍ സര്‍ക്കാര്‍ നേരത്തെ കൂട്ടിയിരുന്നു. ശബരിമല സീസണ്‍ ആയിരുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ് നിരക്കുകള്‍ പിന്നീട് കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
മലബാര്‍ മേഖലയില്‍ ലാഭകരമായ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘ ദൂര സര്‍വീസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ലാഭകരമായ ദേശസാല്‍കൃത റൂട്ടുകളില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കാനും പദ്ധതിയുണ്ട്.
സ്വകാര്യ ബസുകള്‍ സമാന്തര സര്‍വീസുകള്‍ നിര്‍ത്തുന്നതിന് നടപടി എടുക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കണ്‍സഷന്‍ നല്‍കാന്‍ നടപടി എടുക്കും.
കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കുന്നതിന് നടപടി എടുത്തുകഴിഞ്ഞുവെന്നും ഇപ്പോള്‍ ലാഭ ശതമാനത്തില്‍ വര്‍ദ്ധനവുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications