ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബുഭീഷണി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബു വച്ച് തകര്‍ക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭീഷണിക്കത്തു ലഭിച്ചു.
ഫെബ്രവരി 13ന് പുലര്‍ച്ചെ നാലിനും ആറിനുമിടയില്‍ ക്ഷേത്രവും പരിസരപ്രദേശത്തുള്ള ലോഡ്ജുകളും ബോംബുസ്ഫോടനത്തില്‍ തകര്‍ക്കുമെന്നാണ് കത്തിലെഴുതിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ജനവിരുദ്ധനടപടികളില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്നും കത്തിലുണ്ട്.
ചെന്നൈയിലെ ആവടിയില്‍ നിന്നാണ് ഇംഗ്ലീഷിലുള്ള കത്തയച്ചിരിക്കുന്നത്. കോശി, ഫസ്റ് സ്ട്രീറ്റ്, ഹെവി വെഹിക്കിള്‍ ഫാക്ടറി എസ്റേറ്റ്, ആവടി, ചെന്നൈ-62 എന്ന വിലാസമാണ് കത്തിലുള്ളത്. കത്ത് പൊലീസിനു കൈമാറി.
കത്തിനെ സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന വിജിലന്‍സ് സംഘം അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications