സംസ്ഥാനത്ത് 30,000 കോടിയുടെ നിക്ഷേപം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നു കരുതുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
ആഗോള നിക്ഷേപക സമ്മേളനം സംസ്ഥാനത്ത് നിക്ഷേപത്തിന് അനുകൂല സാഹചര്യമൊരുക്കി. ജിമ്മിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെത്തിയ വിവിധ വ്യാവസായികപദ്ധതികളിലൂടെ 49,000 കോടി നിക്ഷേപം ലഭിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം 30,000 കോടിയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടാകുമെന്നാണ് കരുതുന്നത്.
ജിമ്മിലൂടെ 14 വ്യവസായങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചതായി വ്യവസായവകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുട്ടി ചോദ്യോത്തരവേളയില്‍ പറഞ്ഞു. ഇവയില്‍ പലതിന്റെയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. 216 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ സംസ്ഥാനത്ത് ഉണ്ടായതെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications