സിപിഎമ്മുമായും സഖ്യമാകാം: ടി.എം ജേക്കബ്ബ്
തൃശൂര്‍: സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമാലോചിക്കാമെന്ന് കേരളാകോണ്‍ഗ്രസ് ജെ നേതാവ് ടി.എം ജേക്കബ്ബ്. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സ്ഥായിയായ അടുപ്പമോ അകല്‍ച്ചയോ ഇല്ല.
യുഡിഎഫില്‍ മര്യാദ പാലിക്കാത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും ജേക്കബ്ബ് പറഞ്ഞു.
ജേക്കബ്ബും പിള്ളയും മുന്നണി മര്യാദ പാലിച്ചില്ലെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.












Click it and Unblock the Notifications