Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിയം: കുറ്റപത്രം ഫെബ്രവരിയില്‍ സമര്‍പ്പിക്കും

കൊല്ലം:കൊട്ടിയം പെണ്‍വാണിഭ കേസ് കുറ്റപത്രം ഫെബ്രവരി അവസാനം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. രാസപരിശോധനയുടെ ഫലം ലഭിക്കാന്‍ വൈകുന്നതു കാരണമാണ് കുറ്റപത്രം നല്‍കാന്‍ വൈകിയതെന്ന് പോലീസ് പറഞ്ഞു.

ഫെബ്രവരി 15 ഓടെ രാസപരിശോധനാ ഫലം ലഭിക്കുമെന്നാണ് പോലീസിന് ലഭിച്ച വിവരം.

കേസിലെ സാക്ഷിയായ ഷൈനിയെ തിങ്കളാഴ്ച വൈകിട്ട് സഹോദരന്‍ ഷൈജു കൊലപ്പെടുത്തിയതായി പൊലീസിനോടു സമ്മതിച്ചിരുന്നു.

കേസിലുള്‍പ്പെട്ട 24 പ്രതികളില്‍ 20 പ്രതികളെയും പോലീസ് അറസ്റ് ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യം നേടി. നാലുപേരില്‍ രണ്ടു പേര്‍ ഗള്‍ഫിലേക്കും ഒരാള്‍ മുംബൈയിലേക്കും മറ്റൊരാള്‍ ചെന്നൈയിലേക്കും കടന്നതായിട്ടാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

ഷൈനി മരിച്ചദിവസം ഫോണില്‍ ബന്ധപ്പെട്ട നാലുപേരെയും കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഇതില്‍ മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു. കരിക്കോട് സ്വദേശിയായ ഒരാള്‍ ഒളിവിലാണ്. ഇയാളെ പോലീസ് തിരയുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ മുതല്‍ നിരവധി പേര്‍ ഷൈനിയുമായി ബന്ധപ്പെട്ടിരുന്നതായി പിടിയിലായ ഷൈജു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിരവധി പേര്‍ ഷൈനിയുടെ വീട്ടില്‍ വന്നുപോയതായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും ഇവരെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. ഇതു പോലീസിനെ കുഴക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ വസ്ത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, വാച്ച് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. ഇത് ആരൊക്കെ നല്‍കിയതാണെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

പെണ്‍കുട്ടി മരിച്ചെങ്കിലും കേസ് നടത്തിപ്പില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നു തന്നെയാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+