കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയി മഠം നിര്‍ദേശം സര്‍ക്കാര്‍ അവഗണിക്കുന്നു

  • By Staff
Google Oneindia Malayalam News

കൊല്ലം: സുനാമി ദുരിതബാധിതര്‍ക്കായി അഴീക്കലില്‍ അന്‍പതു വീടുകള്‍ മാത്രം നിര്‍മ്മിക്കാന്‍ അമൃതാനന്ദമയി മഠത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി.

ആലപ്പാട് പഞ്ചായത്തിലെ പുനരധിവാസത്തിനാവശ്യമായ മുഴുവന്‍ വീടുകളും നിര്‍മ്മിച്ചു നല്‍കാമെന്ന മഠത്തിന്റെ വാഗ്ദാനം അവഗണിച്ചാണ് അന്‍പതു വീടുകള്‍ മാത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. മഠം നല്‍കിയ രൂപരേഖ അവഗണിച്ച് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വീടുകള്‍ നിര്‍മ്മിക്കണം എന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്.

പുനരധിവാസത്തിനാവശ്യമായ 50 ശതമാനം വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതിയുള്ളതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചിരുന്നതായി സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. എന്നാല്‍ ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവില്‍ അന്‍പതു വീടുകള്‍ നിര്‍മ്മിക്കാനാണ് അനുമതി. സര്‍ക്കാര്‍ ഉത്തരവിന്‍മേല്‍ മഠത്തിന്റെ തീരുമാനം മഠം അധികൃതരും ട്രസ്റികളും നിയമോപദേശകരും ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകള്‍ നിര്‍മ്മിക്കേണ്ടതിന്റെ രൂപരേഖയും ഉത്തരവിലുണ്ട്. രണ്ടു മുറികള്‍, ഒരു സ്വീകരണമുറി, അടുക്കള, കുളിമുറി എന്നിവയടങ്ങിയ ഒരു നിലവീടുകളാണ് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അഴീക്കല്‍ പഞ്ചായത്തിലെ ജനങ്ങളുമായി ചര്‍ച്ചചെയ്ത് രണ്ടു മുറികള്‍, ഒരു ഹാള്‍, അടുക്കള, കുളിമുറി എന്നിവ താഴത്തെ നിലയിലും മുകളില്‍ ഒരു മുറിയുമുള്ള രണ്ടുനില വീടുകളുടെ രൂപരേഖയാണ് മഠം സമര്‍പ്പിച്ചിരുന്നത്. ദുരിതബാധിതരുടെ ആവശ്യങ്ങളോ മാനസികനിലയോ പരിഗണിക്കാതെയുള്ളതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മഠം അധികൃതര്‍ പറയുന്നു .

സംസ്ഥാനത്ത് സുനാമി ദുരിതബാധിതര്‍ക്കാവശ്യമായ എല്ലാ വീടുകളും നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറാണെന്ന് മഠം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എറണാകുളത്ത് 225 വീടുകള്‍ നിര്‍മ്മിക്കാന്‍ വിവിധ സന്നദ്ധസംഘടനകള്‍ക്ക് അനുമതി നല്‍കിയിട്ടും മഠത്തിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിച്ചില്ല. തുടര്‍ന്നാണ് അഴീക്കല്‍ പഞ്ചായത്തിലാവശ്യമായ വീടുകള്‍ നിര്‍മ്മിക്കാനനുമതി നല്‍കണമെന്ന അഭ്യര്‍ത്ഥന മഠം മുന്നോട്ടുവച്ചത്. ഇവിടെ ആവശ്യമുള്ള 1700 വീടുകളില്‍ അന്‍പതു ശതമാനം വീടുകളെങ്കിലും നിര്‍മ്മിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സ്വാമി അമൃതസ്വരൂപാനന്ദപുരി പറയുന്നു. എന്നാല്‍ മഠത്തിന്റെ യാതൊരു നിര്‍ദേശങ്ങളും മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X