സുനാമി: വീടുപണി ഫെബ്ര.13ന് പൂര്‍ത്തിയാകും
തിരുവനന്തപുരം: സുനാമി ദുരിതബാധിതര്‍ക്കായുള്ള 3000 വീടുകളുടെ പണി ഫെബ്രവരി 13നു പൂര്‍ത്തിയാകുമെന്ന് റവന്യൂവകുപ്പുമന്ത്രി കെ.എം മാണി നിയമസഭയില്‍ അറിയിച്ചു. സുനാമി ദുരന്തത്തെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്ഥിരം വീടുകളുടെ പണിയാണ് പൂര്‍ത്തിയായി വരുന്നത്. ഇവയില്‍ 1500 വീടുകളുടെ നിര്‍മാണച്ചുമതല അമൃതാനന്ദമയി മഠത്തിനു നല്‍കാമെന്നു തീരുമാനിച്ചിട്ടുണ്ട്. തീരദേശപ്രദേശങ്ങളില്‍ നിര്‍മിക്കുന്ന വീടുകള്‍ കടലാക്രമണം തടയാന്‍ കഴിവുള്ള രീതിയിലായിരിക്കും. വീടു പണിതു നല്‍കാന്‍ തയ്യാറാണെന്ന് 32 പേര്‍ കൂടി അറിയിച്ചിട്ടുണ്ട്. ഒന്നര ലക്ഷം മുതല്‍ മൂന്നേകാല്‍ ലക്ഷം വരെ ചെലവു വരുന്ന വീടുകളാണ് ദുരിതബാധിതര്‍ക്കു നിര്‍മിച്ചു നല്‍കുന്നത്. സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ടുകള്‍ അതാതു ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ട്.
ദുരിതാശ്വാസപ്രവര്‍നത്തില്‍ അഴിമതിയില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മാണി അറിയിച്ചു.












Click it and Unblock the Notifications