Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ തീപിടുത്തം

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍ നടക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ ഫെബ്രവരി മൂന്ന് വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിയോടെ തീപിടുത്തമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

ചൈന, കെനിയ, സിറിയ എന്നിവയുടെ പവലിയനുകളിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പത്തരയോടെ ഉണ്ടായ തീ പന്ത്രണ്ടരയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് അി ശമന വാഹനങ്ങളാണ് ഉപയോഗിച്ചത്. ചൈന പവലിയനിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് ഇത് കെനിയ, നേപ്പാള്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ പവലിയനുകളിലേയ്ക്ക് വ്യാപിയ്ക്കുകയാണ്. ചൈന പവലിയന്‍ പൂര്‍ണമായും നശിച്ചതായാണ് ആദ്യ വിവരങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ഇറാന്റെ പവലിയനും കാര്യമായ നാശമുണ്ടായിട്ടുണ്ട്.

ചൈന പവലിയന്‍ പൂര്‍ണമായും നശിച്ചിട്ടുണ്ടെങ്കില്‍ ആളപായവും ഉണ്ടാകാനാണ് സാദ്ധ്യത. എന്നാല്‍ തീപിടിത്തം സംബന്ധിച്ച ഒരു വിവരവും പുറത്ത് പറയാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

ഗ്ലോബല്‍ വില്ലേജിലേയ്ക്ക് മാദ്ധ്യമ പ്രവര്‍ത്തകരെ കയറ്റുന്നില്ല. എല്ലാ വാതലുകളും അടച്ചിരിയ്ക്കുകയാണ്.

തീപിടുത്തത്തെ തുടര്‍ന്ന് വ്യാഴാഴ്ച പൊതുജനങ്ങള്‍ക്ക് ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+