ഗോവ: ബിജെപി ഹൈക്കോടതിയെ സമീപിക്കും
ദില്ലി: ഗോവയിലെ മനോഹര്‍ പാരികര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണര്‍ എസ്. സി. ജാമിറിന്റെ നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചു.
ഫിബ്രവരി നാല് വെള്ളിയാഴ്ച ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിയുടെ അധ്യക്ഷതയില്‍ നടന്ന പാര്‍ട്ടി കേന്ദ്രഭാരവാഹികളുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പുറത്താക്കപ്പെട്ട ഗോവ മുഖ്യമന്ത്രി മനോഹര്‍ പാരികറും യോഗത്തില്‍ പങ്കെടുത്തു.
പ്രശ്നത്തില്‍ എന്‍ഡിഎ സഖ്യകക്ഷികളെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി പോലുള്ള യുപിഎ ഇതര പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കാനും യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെ ഒറ്റപ്പെടുത്തുന്ന പരിപാടികള്‍ പാര്‍ലമെന്റിനകത്തും പുറത്തും നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications