തലസ്ഥാന വികസനത്തിന് പ്രാമുഖ്യം
തിരുവനന്തപുരം: തലസ്ഥാനനഗരിയുടെ വികസനത്തിന് സര്‍ക്കാര്‍ ഏറെ പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ഐ ടി കേന്ദ്രമായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം ഉടന്‍ നടപ്പാക്കും. ഇതിനൊപ്പം നിരവധി കണ്‍വെന്‍ഷന്‍ സെന്ററുകളും ആരംഭിക്കാന്‍ പദ്ധതിയുണ്ട്. തലസ്ഥാന വികസനത്തിന്റെ ഭാഗമായി ഇപ്പോള്‍ നടപ്പാക്കി വരുന്ന പല പദ്ധതികളും ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടങ്ങാനുദ്ദേശിക്കുന്ന പത്തു നിലയുള്ള സൂപ്പര്‍സ്പെഷ്യാലിറ്റി യൂണിറ്റിന് ഇതിന് രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കുടപ്പനക്കുന്നില്‍ സിവില്‍ സ്റേഷന്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ആനയറ, വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് റിംഗ് റോഡുകള്‍ നിര്‍മ്മിക്കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തി. വേളി, ആക്കുളം എന്നിവയെ ബന്ധിപ്പിച്ച് കടലോര നടപ്പാത നിര്‍മ്മിക്കും. സെക്രട്ടേറിയറ്റിന് ചുറ്റും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നിന് വിദഗ്ധ പഠനം നടത്തും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളെ സാമ്പത്തിക വളര്‍ച്ചാ കേന്ദ്രങ്ങളാക്കി മാറ്റും.
തിരുവനന്തപുരം വികസനപദ്ധതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ നടപ്പാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു.
പരിസര ശുചീകരണത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. കൊച്ചി മെട്രോ റയില്‍വേ നിര്‍മ്മാണത്തിന് 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications