കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വക്കം പുരുഷോത്തമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
വ്യവസായമേഖലയില്‍ 40,000 തൊഴിലവലരങ്ങള്‍ സൃഷ്ടിക്കും. കുടുംബശ്രീ പദ്ധതിക്ക് കീഴിലായി 50,000 പേര്‍ക്ക് പുതിയ തൊഴിലവസരങ്ങളുണ്ടാക്കും. നഗരമാലിന്യനിര്‍മാര്‍ജന പദ്ധതി കുടുംബശ്രീയിലൂടെ നടപ്പാക്കും. ഇതിലൂടെ 10, 000പേര്‍ക്ക് തൊഴില്‍ ലഭിക്കും.
2.34 ലക്ഷം സ്ത്രീകള്‍ക്ക് കുടുംബശ്രീ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. കുടുംബശ്രീയുടെ കീഴില്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.












Click it and Unblock the Notifications