സംസ്ഥാനലോട്ടറി തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും: വക്കം
തിരുവനന്തപുരം: സംസ്ഥാനലോട്ടറികള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി ധനമന്ത്രി വക്കം പുരുഷോത്തമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ലോട്ടറി നിരോധനത്തിലൂടെ തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. ലോട്ടറി നിരോധനത്തിലൂടെ തൊഴില്‍ നഷ്ടപ്പെട്ട വികലാംഗരെ സംബന്ധിച്ച് സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്.
ലോട്ടറി നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ട വികലാംഗര്‍ക്കായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ലോട്ടറി നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ട 20,000 പേരെ പുനരധിവസിപ്പിക്കും. ഇവര്‍ക്ക് 10000രൂപ ഗ്രാന്റായി അനുവദിക്കും ഇവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി 40,000 രൂപ വരെ വായ്പയെടുക്കാനുള്ള പദ്ധതികള്‍ ലഭ്യമാക്കും. തൊഴില്‍ നഷ്ടപ്പെട്ട ഇവര്‍ക്കായുള്ള സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി ഫോണ്‍ബൂത്തുകളും മറ്റും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications