മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ 50 വീതം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സമുച്ചയം സ്ഥാപിക്കും. ആലപ്പുഴ മെഡിക്കല്‍ കോളജ് പൂര്‍ണമായും വണ്ടത്താനത്തേക്ക് മാറ്റും.
സംസ്ഥാനത്തെ മാനസികാരോഗ്യ വിഭാഗത്തിന്റെ വികസനത്തിന് 1.5 കോടി രൂപ അനുവദിച്ചു. 15 താലൂക്ക് ആശുപത്രികളില്‍ സൈക്ക്യാട്രി വിഭാഗം ആരംഭിക്കും.
കോഴിക്കോട് നേത്രരോഗ ഇന്‍സ്റിറ്റ്യൂട്ടിന് 25 ലക്ഷം രൂപ നല്‍കും. ഐഎസ്ആര്‍ഒയുമായി സഹകരിച്ച് ടെലി-വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും.
സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് സര്‍ക്കാര്‍ ഗൗരവമായി എടുക്കുമെന്ന് വക്കം അറിയിച്ചു.












Click it and Unblock the Notifications