സംസ്ഥാനത്ത് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇത് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കും.
പെന്‍ഷന്‍, ശമ്പളം, പലിശ തുടങ്ങിയവയിലെ സംസ്ഥാനത്തിന്റെ ചെലവില്‍ വന്‍വര്‍ദ്ധനവാണുള്ളത്. ഇതു നിയന്ത്രിക്കാനായാണ് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
2005 ഏപ്രിലിനു ശേഷം സര്‍വീസില്‍ കയറുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക.
2003 വരെയുള്ള അഗതി പെന്‍ഷനുകള്‍ കുടിശിക തീര്‍ത്തു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications