പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്കൂളുകള്‍
തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
ഇതിനായി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ സ്കൂളുകള്‍ ആരംഭിക്കും. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഹയര്‍സെക്കന്ററി വൊക്കേഷണല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ ഏര്‍പ്പെടുത്തും.












Click it and Unblock the Notifications