കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി ദായകര്‍ക്ക് ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നികുതി ദായകര്‍ക്ക് ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ആദായ നികുതി അടയ്ക്കുന്നതില്‍ താമസം വരുത്തുന്നവര്‍ക്കുള്ള പലിശ 24 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി കുറയ്ക്കാന്‍ ധനമന്ത്രി വക്കം പുരുഷോത്തമന്‍ ഫെബ്രുവരി നാല് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദ്ദേശിയ്ക്കുന്നു. പുതിയ സബ് ട്രഷറികള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കല്യാണമണ്ഡപങ്ങള്‍, പ്രദര്‍ശന കേന്ദ്രങ്ങള്‍ എന്നിവ ഈടാക്കുന്ന വാടകയുടെ പത്ത് ശതമാനം നികുതിയായി നല്‍കണം. അനാവശ്യ ആഡംബരം കുറയ്ക്കാനുള്ള എളിയ ശ്രമമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. എന്നാല്‍ മത സ്ഥാപനങ്ങളോ ആരാധനാ കേന്ദ്രങ്ങളോ അവയ്ക്കൊപ്പം നടത്തുന്ന ഇത്തരം കേന്ദ്രങ്ങളെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നികുതി നടപടി ക്രമങ്ങള്‍ സുതാര്യവും ലളിതവുമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. മൂല്യ വര്‍ദ്ധിത നികുതി സമ്പ്രദായമനുസരിച്ച് കേരളത്തില്‍ സവിശേഷ പ്രാധാന്യമുള്ള 10 സാധനങ്ങള്‍ക്ക് നികുതി ഈടാക്കില്ല. പുല്‍പായ, തഴപ്പായ, ഖാദി ഉല്‍പ്പങ്ങള്‍, തൊണ്ട്, ചകിരി, കയര്‍, കോടതികളിലുപയോഗിക്കുന്ന പിഎസ്സി ഫോമുകള്‍, റേഷനരി, ക്ഷീര വ്യവസായത്തിലെ ഉല്‍പ്പന്നങ്ങള്‍ എന്നീ സാധനങ്ങള്‍ക്കായിരിക്കും നികുതി ഇളവ്.

മൂല്യ വര്‍ദ്ധിത നികുതി നടപ്പിലാകുന്നതോടെ നികുതി ഘടന പൂര്‍ണ്ണമായും മാറും. നികുതി ദായകര്‍ക്ക് സ്വയം നികുതി നിര്‍ണ്ണയാവകാശം ലഭിക്കും. വ്യവസായികള്‍ക്ക് നികുതി ഒഴിവ് നല്‍കില്ല. അഞ്ച് മുതല്‍ 50 ലക്ഷം വരെ വരുമാനമുളള വ്യാപാരികള്‍ക്ക് വിറ്റു വരവിന്റെ ഒരു ശതമാനം നികുതി അടച്ചാല്‍ മതി. വ്യാപാരികള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. വ്യാപാരികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X