ഓരോ ജില്ലയിലും ഒരു ടൂറിസ്റ് കേന്ദ്രം
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയുടെ വികസനത്തില്‍ ഊന്നുന്ന പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി.
ഓരോ ജില്ലയിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും തുടങ്ങുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വക്കം പുരുഷോത്തമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
കൊച്ചിക്കടുത്തുള്ള കുമ്പളങ്ങിയുടെ മാതൃകയിലുള്ള വിനോദസഞ്ചാര ഗ്രാമങ്ങള്‍ വികസിപ്പിക്കും. തെക്ക്, കിഴക്കന്‍ രാജ്യങ്ങളിലും യുഎസ്സിലും കേരളത്തിലെ വിനോദസഞ്ചാരത്തിന് പ്രചാരം നല്‍കും.












Click it and Unblock the Notifications