പൊതുമേഖലയെ അവഗണിച്ചു: അച്യുതാനന്ദന്‍
തിരുവനന്തപുരം: ബജറ്റില്‍ സര്‍ക്കാര്‍ പൊതുമേഖലയെ പൂര്‍ണമായും അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. എല്ലാ രംഗത്തും സ്വകാര്യ മേഖലയെ ആശ്രയിയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
വെറും ഏഴര കോടി രൂപ മാത്രമാണ് പൊതു വിതരണ മേഖലയ്ക്കായി നീക്കിവച്ചത്. 1000 കോടി രൂപ പാവപ്പെട്ട ജനവിഭാഗങ്ങളുടെ വിവിധ പദ്ധതികള്‍ക്കായി നീക്കിവച്ച സ്ഥാനത്താണ് ഇതെന്ന് ഓര്‍ക്കണം. ദാരിദ്യ്രമേഖലയിലുള്ള ജനവിഭാഗങ്ങളുടെ ഉന്നമനം ഈ ബജറ്റില്‍ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചിരിയ്ക്കുകയാണ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications