കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെഡറല്‍ ബാങ്ക്: ജോര്‍ജ്ജിനേയും ഫാബിയനേയും ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഐസിഐസിഐ ബാങ്കിന്റെ പ്രതിനിധികളെ ഫെഡറല്‍ ബാങ്കിന്റെ ബോര്‍ഡിലേയ്ക്ക് തിരഞ്ഞെടുത്തതിനെ കമ്പനി ലാ ബോര്‍ഡ് പ്രഖ്യാപിച്ചു. 2004 സെപ്തംബര്‍ അവസാനം നടന്ന ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ട് നേടിയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന് പ്രഖ്യാപിയ്ക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കേസ്. ഐസിഐസിഐ യുടെ പ്രതിനിധികളായ പി.എച്ച്. രവികുമാര്‍, പ്രൊഫ. എ.എം. സലിം എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിയ്ക്കപ്പെട്ടത്.

ഐസിഐസി ബാങ്കിന്റെ 20.44 ശതമാനം ഓഹരിയ്ക്കുള്ള വോട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് ഈ തീരുമാനമുണ്ടായത്. ഇതനുസരിച്ച് കെ.പി. ഫാബിയന്‍, ജിയോജിത് സെക്യൂരിട്ടീസ് മാനേജിംഗ് ഡയറക്ടരായ സി.ജെ. ജോര്‍ജ്ജ് എന്നിവരെ തിരഞ്ഞടുത്തത് കമ്പനി ലാ ബോര്‍ഡ് അസാധുവാക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന്റെ വോട്ടുകള്‍ കണക്കിലെടുത്തപ്പോള്‍ രവികുമാറിനും സലിമിനും 17 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടി.

തിരഞ്ഞെടുപ്പില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രതിനിധികളായ ജോര്‍ജ്ജും ഫാബിയനും വിജയിച്ചതായി പ്രഖ്യാപിച്ചത് ബാങ്ക് ചെയര്‍മാനായ കെ.പി. പത്മകുമാറായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X