കാഞ്ചി: അപ്പുവിനെതിരെയും ഗുണ്ടാനിയമം
കാഞ്ചീപുരം: ശങ്കരരാമന്‍ കൊലക്കേസിലെ അഞ്ചാം പ്രതിയായ അപ്പുവിനെതിരെയും മറ്റൊരു പ്രതിയായ ദില്‍ പാണ്ഡ്യനെതിരെയും ഗുണ്ടാനിയമപ്രകാരം കുറ്റം ചുമത്തി.
രണ്ടു പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റഡിയിലാണ്. ഇതോടെ ഗുണ്ടാനിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന കേസിലെ പ്രതികളുടെ എണ്ണം 12 ആയി.
കാഞ്ചി ഇളയമഠാധിപതി വിജയേന്ദ്ര സരസ്വതിയുടെ സഹോദരന്‍ രഘു, മഠം മാനേജര്‍ സുന്ദരേശയ്യര്‍ എന്നിവര്‍ക്കെതിരെ നേരത്തെ ഗുണ്ടാ നിയമപ്രകാരം നേരത്തെ കുറ്റം ചുമത്തിയിരുന്നു.
ഗുണ്ടാനിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ജാമ്യം ലഭിക്കാനിടയില്ല.












Click it and Unblock the Notifications