എംഎല്‍എ വധക്കേസില്‍ എംപി കീഴടങ്ങി
അലഹബാദ്: ഉത്തര്‍പ്രദേശിലെ ബിഎസ്പി എംഎല്‍യെ കൊലപ്പെടുത്തിയ കേസില്‍ സമാജ്വാദി പാര്‍ട്ടി എംപി കീഴടങ്ങി.
സമാജ്വാദ് പാര്‍ട്ടി എംപി അതിഖ് അഹമ്മദാണ് കോടതിയില്‍ കീഴടങ്ങിയത്. അഹമ്മദ് നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. രാജുപാലിനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
ബിഎസ്പി എംഎല്‍എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഹമ്മദ്. നിഷ്പക്ഷമായ അന്വേഷണമല്ല നടക്കുന്നതെന്ന് നേരത്തെ പാലിന്റെ ഭാര്യ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് സുപ്രിം കോടതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിംഗ് യാദവിനും സിബിഐക്കും നോട്ടീസയച്ചിരുന്നു.












Click it and Unblock the Notifications