മൊബൈല്‍ നിരക്കുകള്‍ വീണ്ടും കുറയും
കാണ്‍പൂര്‍: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ വീണ്ടും കുറയുമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ചെയര്‍മാന്‍ പ്രദീപ് ബെയ്ജാല്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും കുറഞ്ഞ മൊബൈല്‍ നിരക്കാണ് ഇന്ത്യയിലേതെന്നും അടുത്ത സാമ്പത്തികവര്‍ഷത്തില്‍ തന്നെ ഇത് വീണ്ടും കുറയുമെന്നും കാണ്‍പൂരില്‍ ഐഐടിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് നിരക്കുകള്‍ സ്വാഭാവികമായി കുറയും. 2003ല്‍ 1.3 കോടി ഉപയോക്താക്കളാണുണ്ടായിരുന്നത്. 2004ല്‍ ഉപയോക്താക്കളുടെ എണ്ണം 3.4 കോടിയായി. 2007ല്‍ 20 കോടി ഉപയോക്താക്കളാണ് ലക്ഷ്യം.
ചൈനയിലെ മൊബൈല്‍ നിരക്കിന്റെ പകുതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ചൈനയിലെ മൊബൈല്‍ നിരക്കിന്റെ നാലില്‍ മൂന്നാണ് ഇന്ത്യയിലെ നിരക്ക്.












Click it and Unblock the Notifications