ഗോവ: ഫിബ്രവരി എട്ടിന് എന്‍ഡിഎ പ്രക്ഷോഭം
ദില്ലി: ഗോവയിെല ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും ഗോവ ഗവര്‍ണര്‍ എസ്. സി. ജാമിറിനെ നീക്കണമെന്ന് ആവശ്യപ്പെട്ടും എന്‍ഡിഎ ഫിബ്രവരി എട്ടിന് ദേശീയവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കും.
ലോക്തന്ത്ര ബചാവോ, ജാമാര്‍ ഹടാവോ പ്രക്ഷോഭം ജില്ലാ തലങ്ങളില്‍ വ്യാപിപ്പിക്കുമെന്ന് എന്‍ഡിഎ അറിയിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ദില്ലിയില്‍ മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി, ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനി, എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും.












Click it and Unblock the Notifications