മാറാട് കലാപം വര്‍ഗീയമല്ലെന്ന് കാന്തപുരം
കോഴിക്കോട്: മാറാട് നടന്നത് വ്യക്തിപരവും കുടുംബപരവുമായ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ കലാപമാണെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ മാറാട് കലാപം അന്വേഷിക്കുന്ന കമ്മിഷന് മുന്നില്‍ മൊഴി നല്‍കി.
ഇസ്ലാം മതതീവ്രവാദികള്‍ കേരളത്തിലുണ്ടെന്ന് തനിക്കറിയില്ല. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏത് വിഭാഗത്തിലുള്ളവരും നടത്തുന്നുണ്ടാവാം. അത് കണ്ടുപിടിക്കുക തന്റെ ഉത്തരവാദിത്തമല്ലാത്തതിനാല്‍ താന്‍ അതിലേക്ക് ശ്രദ്ധ തിരിച്ചിട്ടില്ല.
തനിക്കോ തന്റെ അനുയായികള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ താത്പര്യങ്ങളില്ല. മാറാട് നടന്ന രണ്ടാമത്തെ കൂട്ടക്കൊലയുടെ കാരണം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കാന്തപുരത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി മാറാട് കമ്മിഷന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications