ഐജിക്കെതിരെ മന്ത്രി വേണുഗോപാല്‍ കേസ് നല്‍കി
ആലപ്പുഴ: ഐജി രാജേഷ് ദിവാനെതിരെ ടൂറിസം മന്ത്രി കെ. സി. വേണുഗോപാല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
1997ല്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ തന്നെയും ഡിസിസി പ്രസിഡന്റ് എ. എം. ഗഫൂറിനെയും ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന രാജേഷ് ദിവാന്‍ അകാരണമായി മര്‍ദിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. ആലപ്പുഴയില്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. തെളിവില്ലെന്ന കാരണത്താല്‍ ക്രൈംബ്രാഞ്ച് കേസ് ഉപേക്ഷിക്കുകയാണ് ചെയ്തത്.












Click it and Unblock the Notifications