പി. എസ്. ശ്രീധരന്‍പിള്ള എഴുത്തുകാരനാവുന്നു
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള ഇനി അറിയപ്പെടുന്നത് എഴുത്തുകാരനായി കൂടിയാവും. കവി, പ്രബന്ധകാരന്‍ എന്നീ വിശേഷണങ്ങള്‍ കൂടി ഇനി അദ്ദേഹത്തിന് ചേരും.
ശ്രീധരന്‍പിള്ളയുടെ മൂന്ന് പുസ്തകങ്ങളാണ് ഫിബ്രവരി അഞ്ച് ശനിയാഴ്ച പ്രകാശനം ചെയ്യുന്നത്. അതിലൊന്ന് ഒരു കവിതാസമാഹാരമാണ്. കാലദാനം എന്നാണ് കവിതാസമാഹാരത്തിന്റെ പേര്.
വക്കീല്‍ ഡയറി എന്ന പുസ്തകം നിയമസംബന്ധിയായ ലേഖനങ്ങളുടെ സമാഹാരമാണ്. സാക്ഷ്യം എന്ന പുസ്കകത്തിലെ ലേഖനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സ്ഥിതി വിലയിരുത്തുന്നവയാണ്.
മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാവുന്നതിന് മുമ്പ് താന്‍ തൂലികാനാമത്തില്‍ കവിതകളെഴുതാറുണ്ടായിരുന്നുവെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications