Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി: കേരളത്തിന് 70 കോടി കൂടി ലഭിക്കും

ദില്ലി: സുനാമി ദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രം 70 കോടി രൂപ കൂടി അനുവദിക്കും.

ആറാട്ടുപുഴ, ആലപ്പാട് എന്നിവിടങ്ങളില്‍ പാലം നിര്‍മിക്കുന്നതിനും റോഡുകളുടെ പുനര്‍നിര്‍മാണത്തിനും 50 കോടി രൂപയും വിവിധ സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് 20 കോടി രൂപയുമാണ് അനുവദിക്കുക. ഇതില്‍ പാലങ്ങള്‍ നിര്‍മിക്കുന്നതിന് 32 കോടി രൂപയാണ് അനുവദിക്കുന്നത്. നേരത്തെ അനുവദിച്ച 246 കോടി രൂപക്ക് പുറമെയാണ് ഈ സഹായം.

സുനാമി ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയതായി ചീഫ് സെക്രട്ടറി ബാബു ജേക്കബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1300 കോടിയുടെ അധികസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. സുനാമി ദുരിതാശ്വാസത്തിനായി ഇന്ത്യക്ക് 4300 കോടിയുടെ ദീര്‍ഘകാല വായ്പ അനുവദിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ലോകബാങ്ക്, എഡിബി ഏജന്‍സികളുടെ പ്രതിനിധികള്‍ ഫിബ്രവരി 8,9,10 തീയതികളില്‍ കേരളം സന്ദര്‍ശിക്കും- ബാബു ജേക്കബ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+