കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ല: മുഷാറഫ്
ഇസ്ലാമബാദ്: കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാന് സുപ്രധാന ദേശീയ താത്പര്യമുണ്ടെന്നും പ്രശ്നത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും പാകിസ്ഥാന്‍ തയ്യാറല്ലെന്നും പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.
പാക് അധീന കശ്മീര്‍ അസംബ്ലിയില്‍ വായിച്ച സന്ദേശത്തിലാണ് മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഫിബ്രവരി അഞ്ച് ശനിയാഴ്ച കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുകയാണ് പാകിസ്ഥാന്‍. ഇതിനോട് അനുബന്ധിച്ചാണ് പാക് അധീന കശ്മീര്‍ അസംബ്ലിയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നത്.
കശ്മീരികള്‍ക്ക് രാഷ്ട്രീയ, നയതന്ത്ര, ധാര്‍മിക പിന്തുണ നല്‍കുന്നത് തുടരുമെന്ന് മുഷാറഫ് പറഞ്ഞു. കശ്മീരി ജനതക്ക് സ്വീകാര്യവും അവരുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായതുമായ ഒരു പരിഹാരം മാത്രമേ കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാന് സ്വീകാര്യമാവുകയുള്ളൂ.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നില്ലെങ്കില്‍ മേഖലയിലെ സമാധാനസ്ഥിതി തുടരാനാവില്ലെന്നും ചര്‍ച്ചാപ്രക്രിയ മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്നും ഇന്ത്യയെയും ലോക നേതാക്കളെയും ഇതിനകം പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ടെന്ന് മുഷാറഫ് വ്യക്തമാക്കി.












Click it and Unblock the Notifications