ജമ്മു കശ്മീരില്‍ ബസ് മറിഞ്ഞ് 28 മരണം
ഉധംപൂര്‍: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 28 പേര്‍ മരിച്ചു. അപകടത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്.
രാംനഗറില്‍ നിന്നും ഉധംപൂരിലേക്ക് പോവുകയായിരുന്ന ബസ് 300 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഫിബ്രവരി ആറ് ഞായറാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം.
25 പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്.












Click it and Unblock the Notifications