ജാര്‍ഖണ്ഡില്‍ റീപോളിംഗ് തുടങ്ങി
റാഞ്ചി: ജാര്‍ഖണ്ഡില്‍ 76 ബൂത്തുകളില്‍ രണ്ടു ദിവസമായി നടക്കുന്ന റീപോളിംഗിന് ഫിബ്രവരി ആറ് ഞായറാഴ്ച രാവിലെ തുടക്കമായി.
ഞായറാഴ്ച 25 ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. ബാക്കിയുള്ള 51 ബൂത്തുകളില്‍ തിങ്കളാഴ്ചയാണ് റീപോളിംഗ്.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറിനെ തുടര്‍ന്ന് പോളിംഗ് രണ്ട് മണിക്കൂര്‍ തടസപ്പെട്ടതിനെ തുടര്‍ന്നാണ് 76 ബൂത്തുകളില്‍ റീപോളിംഗിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടത്. 10 മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്.
നാല് ബൂത്തുകളില്‍ നേരത്തെ നടന്നതിന്റെ തുടര്‍ച്ചയായുള്ള പോളിംഗും നടക്കുന്നുണ്ട്. ഈ ബൂത്തുകളില്‍ ഫിബ്രവരി മൂന്നിന് വോട്ട് ചെയ്യാന്‍ കഴിയാതെ പോയ വോട്ടര്‍മാര്‍ക്കാണ് ഞായറാഴ്ച വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്.
ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്.












Click it and Unblock the Notifications