കാഞ്ചി: ഒരു പ്രതിക്കെതിരെ കൂടി ഗുണ്ടാനിയമം
കാഞ്ചീപുരം: ശങ്കരരാമന്‍ കൊലക്കേസിലെ ഒരു പ്രതിയെ കൂടി ഗുണ്ടാനിയമം അനുസരിച്ച് അറസ്റ് ചെയ്തു.
കേസില്‍ അഞ്ച് പേരുടെ വ്യാജകീഴടങ്ങലുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുന്ന അറുമുഖത്തിനെതിരെയാണ് ഗുണ്ടാനിയമപ്രകാരം കേസെടുത്തത്. അന്വേഷണസംഘത്തെ വഴിതെറ്റിക്കുന്നതിനായി കേസില്‍ പ്രതികളല്ലാത്ത അഞ്ച് പേര്‍ ഒക്ടോബര്‍ 27ന് കീഴടങ്ങിയിരുന്നു.
ഇതോടെ കേസിലെ 25 പ്രതികളില്‍ 13 പേര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കുറ്റം ചുമത്തി. ഗുണ്ടാനിയമപ്രകാരം അറസ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ജാമ്യം ലഭിക്കാനിടയില്ല.
കാഞ്ചി ഇളയമഠാധിപതി വിജയേന്ദ്ര സരസ്വതിയുടെ സഹോദരന്‍ രഘു, മഠം മാനേജര്‍ സുന്ദരേശ അയ്യര്‍, അപ്പു, ദില്‍ പാണ്ഡ്യന്‍, ചിന്ന, കതിരവന്‍, അംബികാപതി, മഠം ഭാസ്കര്‍, മീനാക്ഷിസുന്ദരം, ആനന്ദ്കുമാര്‍, അനില്‍കുമാര്‍, കെ.എസ്. കുമാര്‍ എന്നിവരാണ് ഗുണ്ടാനിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട മറ്റ് പ്രതികള്‍.












Click it and Unblock the Notifications