ആന്തമാനില്‍ വീണ്ടും ഭൂചലനം
ദില്ലി: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഫിബ്രവരി എട്ട് ഞായറാഴ്ച രാവിലെ 9.45നാണ് ഭൂചലനമുണ്ടായത്.
ആന്തമാനിന്റെ വടക്കന്‍ തീരങ്ങളിലുണ്ടായ ഭൂകമ്പത്തിന്റെ ശക്തി റിച്ചര്‍ സ്കെയിലില്‍ 5.6 ആണ് രേഖപ്പെടുത്തിയതെന്ന് ദില്ലിയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അപകടങ്ങളൊന്നുമുണ്ടായിട്ടില്ല.
ഡിസംബര്‍ 26ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമി ദുരന്തത്തിന് ശേഷം ആന്തമാനില്‍ പലവട്ടം തുടര്‍ചലനങ്ങളുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications