ജോഷി ജയേന്ദ്ര സരസ്വതിയെ സന്ദര്‍ശിച്ചു
കലൈവി: കാഞ്ചി സ്വാമിമാര്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമച്ചതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നത് തുടരുമെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു.
ജയേന്ദ്ര സരസ്വതി താമസിക്കുന്ന വൃന്ദാവന്‍ ആശ്രമത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോഷി.
ഹിന്ദുമതത്തിനെതിരെയും കാഞ്ചി മഠത്തിനെതിരെയും ജയലളിത സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തും. ശങ്കരരാമന്‍ കൊലക്കേസിലെ വിചാരണയില്‍ സ്വാമിമാര്‍ക്ക് വേണ്ടി പോരാട്ടം നടത്തും.
ഫിബ്രവരി ആറ് ഞായറാഴ്ച രാവിലെ 10 മണിക്ക് ആശ്രമത്തിലെത്തിയ ജോഷിക്ക് മൗനവ്രതം തുടരുന്ന ജയേന്ദ്രസരസ്വതിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. വിഎച്ച്പി നേതാവ് ഗിരിരാജ കിഷോറും ജോഷിയോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications