സുനാമി: പള്ളിക്ക് സര്‍ക്കാര്‍ പണം നല്‍കുന്നു
തിരുവനന്തപുരം: സുനാമി ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണമെത്തിക്കുന്നതിനായി മാവേലിക്കരയിലെ മലങ്കര ഓര്‍ത്തഡോക്സ് പള്ളിക്ക് പ്രതിദിനം 20,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മേമന എല്‍പി സ്കൂള്‍, ഓച്ചിറ ഗവ. എല്‍പി സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ ഭക്ഷണമെത്തിക്കുന്നതിനാണ് ഈ പണം നല്‍കുന്നതെന്നാണ് ആരോപണം.
ക്യാമ്പുകള്‍ ആര്‍മിക്ക് കൈമാറിയെങ്കിലും ക്യാമ്പ് നിവാസികള്‍ക്ക് ഭക്ഷണമെത്തിക്കുന്നത് പള്ളി തന്നെയാണ്. റവന്യു മന്ത്രി കെ. എം. മാണി മുന്‍കൈയെടുത്ത് ഇതിനായി 20,000 രൂപ പ്രതിദിനം പള്ളിക്ക് നല്‍കുന്നുണ്ട്.
314 പേര്‍ മാത്രമുള്ള ക്യാമ്പുകളില്‍ അന്തേവാസികള്‍ക്ക് ഒരു ദിവസം മൂന്ന് നേരം ഭക്ഷണം നല്‍കുന്നതിന് എണ്ണായിരം രൂപയില്‍ കൂടുതല്‍ ചെലവ് വരില്ല. ബാക്കി പണം പള്ളിക്ക് സൗജന്യമായി സര്‍ക്കാര്‍ നല്‍കുകയാണ്.
പല സന്നദ്ധ സംഘടനകളും സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി നടത്തുമ്പോഴാണ് പള്ളിക്ക് സര്‍ക്കാര്‍ ഈ പണം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications