ഗുരുവായൂരില്‍ മെറ്റല്‍ ഡിക്ടറ്ററുകള്‍ സ്ഥാപിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കവാടങ്ങളിലും പ്രസാദഊട്ട് നടക്കുന്നിടത്തും മെറ്റല്‍ ഡിക്ടറ്ററുകള്‍ സ്ഥാപിക്കുമെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ അറിയിച്ചു.
ഫിബ്രവരി ആറ് ഞായറാഴ്ച ഗുരുവായൂരിലെത്തിയ രമണ്‍ ശ്രീവാസ്തവ ക്ഷേത്രം അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. ഫിബ്രവരി 13ന് ക്ഷേത്രവും സമീപത്തെ ലോഡ്ജും ബോംബ് വച്ച് തകര്‍ക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് ലഭിച്ചിരുന്നു.
ക്ഷേത്രത്തിലും പരിസരത്തും കഴിഞ്ഞ ഏതാനും ദിവസമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പൊലീസുകാരെ ക്ഷേത്രപരിസരത്ത് വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications