Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെ നീക്കാന്‍ ആരുമായും കൂട്ടുകൂടും: കരുണാകരന്‍

കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരുമായും കൂട്ടുകൂടാന്‍ ഒരുക്കമാണെന്ന് കെ. കരുണാകരന്‍. ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കരുണാകരന്‍ ആരോപിച്ചു.

ഫിബ്രവരി ആറ് ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കരുണാകരന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ആര് മുന്നോട്ടുവന്നാലും സഹകരിക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് തന്നെ ഇടതുകക്ഷികളുമായി ചേര്‍ന്ന് ഭരണം നടത്തുന്ന സാഹചര്യത്തില്‍ ഇനി കമ്യൂണിസ്റ് വിരോധത്തിന് പ്രസക്തിയില്ല.

ഈ സര്‍ക്കാരിന്റെ പേരില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ ഞാനൊരുക്കമല്ല. ഇതിനേക്കാള്‍ നന്നായി ഭരിക്കാന്‍ ആര് മുന്നോട്ടുവന്നാലും അവര്‍ക്ക് വേണ്ടി അഭ്യര്‍ഥിക്കാന്‍ ഞാനുണ്ടാവും. ഇവര്‍ക്കെതിരെ ഏതറ്റം വരെ പോകാനും തയ്യാറാണ്.- കരുണാകരന്‍ വ്യക്തമാക്കി.

യുഡിഎഫില്‍ ആലോചിക്കാതെയാണ് ഉമ്മന്‍ചാണ്ടി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്. പാര്‍ട്ടിക്കകത്ത് ഇതിനെതിരെ ആന്റണിയുമായി പോലും സഹകരിക്കാന്‍ തയ്യാറാണ്. ആന്റണി ഇത്രയും പരസ്യമായി ജനങ്ങളെ വഞ്ചിച്ചിരുന്നില്ലെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. തീര്‍ത്തും ജനദ്രോഹകരമായ ബജറ്റാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+