സ്വാശ്രയ കോളജ്: കേന്ദ്രനിയമം ഉടന്‍ വരും
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളെ നിയന്ത്രിക്കുന്നതിനുള്ള നിര്‍ദിഷ്ട കേന്ദ്ര നിയമത്തിന്റെ കരടുരൂപത്തിന് മാനുഷികവിഭവശേഷി മന്ത്രാലയം ഉടന്‍തന്നെ അന്തിമരൂപം നല്‍കിയേക്കും.
ഫിബ്രവരി 15,17 തീയതികളല്‍ ദില്ലി സന്ദര്‍ശിക്കുന്ന വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ സ്വാശ്രകോളജ് പ്രശ്നത്തില്‍ കേന്ദ്രഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. കേരളത്തിന് ഐഐടി അനുവദിക്കുന്നതും സര്‍ക്കാര്‍ കോളജുകള്‍ക്ക് യുജിസി സഹായം നല്‍കുന്നതും സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് ബഷീര്‍ ദില്ലിയിലേക്ക് പോവുന്നത്.
സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനവും ഫീസ്ഘടനയും സംബന്ധിച്ച പ്രശ്നങ്ങളും പരാതികളും കൈകാര്യം ചെയ്യുന്നതിന് ഒരു നിയമസമിതി രൂപീകരിക്കുന്നതിന് ആലോചിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഈയിടെ സുപ്രിം കോടതിയുടെ ഭരണഘടനാബെഞ്ചിനെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന നിര്‍ദിഷ്ട നിയമത്തില്‍ ഇത്തരമൊരു സമിതി രൂപീകരിക്കുന്നതിന് വ്യവസ്ഥകളുണ്ടാവും.
ഫിബ്രവരി 16ന് ദില്ലയില്‍ നടക്കുന്ന മാനുഷികവിഭവശേഷി മന്ത്രാലയത്തിന്റെ സമിതിയുടെ ചര്‍ച്ചയില്‍ നിര്‍ദിഷ്ട നിയമം പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയിലാക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയതായിരിക്കും നിര്‍ദിഷ്ട നിയമം.












Click it and Unblock the Notifications