എസ്എന്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് തുടങ്ങി
കൊല്ലം: എസ്എന്‍ ബോര്‍ഡ് ട്രസ്റിന്റെ വിവിധ റീജിയണുകളില്‍ തിരഞ്ഞെടുപ്പ് തുടങ്ങി. മൂന്ന് റീജിയണുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നില്ല.
ചെമ്പഴന്തി, വര്‍ക്കല, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, നങ്ങ്യാര്‍കുളങ്ങര എന്നീ റീജിയണുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട്, ചേര്‍ത്തല, പുനലൂര്‍ റീജിയണുകളില്‍ തിരഞ്ഞെടുപ്പില്ല. ഈ റീജിയണുകളില്‍ വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഫിബ്രവരി ആറ് ഞായറാഴ്ച വൈകുന്നേരം നാല് മണിക്കാണ് തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്.












Click it and Unblock the Notifications